പെ​​ട്രോ​​ളി​​യം ഉ​​ത്പ​​ന്ന​​ പ​​ക​​ൽ​ക്കൊ​​ള്ള അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന്
Wednesday, December 1, 2021 12:19 AM IST
കോ​​ട്ട​​യം: കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ പെ​​ട്രോ​​ളി​​യം ഉ​​ല്പ​​ന്ന​​ങ്ങ​​ളു​​ടെ പേ​​രി​​ൽ ന​​ട​​ത്തു​​ന്ന പ​​ക​​ൽ​ക്കൊ​​ള്ള അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ഐ​​എ​​ൻ​​ടി​​യു​​സി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫ്. പെ​​ട്രോ​​ളി​​യം ഉ​ത്പ​​ന്ന​​ങ്ങ​​ളെ ജി​​എ​​സ്ടി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി വി​​ല നി​​യ​​ന്ത്രി​​ക്കാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
ഐ​​എ​​ൻ​​ടി​​യു​​സി ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം ജി​​ല്ല​​യി​​ലെ 100 കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ വി​​ല്ലേ​​ജ് ഓ​​ഫീ​​സു​​ക​​ൾ​ക്കു മു​​ന്പി​​ൽ ന​​ട​​ത്തി​​യ ധ​​ർ​​ണ​​യു​​ടെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ ന​​ന്ദി​​യോ​​ട് ബ​​ഷീ​​ർ, ടി.​​സി. റോ​​യി, ബൈ​​ജു പി. ​​ജോ​​ർ​​ജ്, ടോ​​ണി തോ​​മ​​സ്, എ​​സ്. അ​​ബ്ദു​​ൽ റ​​സാ​​ഖ്, വി.​​ജി. സ​​ന്തോ​​ഷ്, മൈ​​ക്കി​​ൾ ക​​ഞ്ഞി​​ക്കു​​ഴി, ടി. ​​പ്രേം​​കു​​മാ​​ർ, എ​​ൻ.​​സി. രാ​​ജു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

മൊ​​ബൈ​​ൽ നിരക്ക്
വ​​ർ​​ധന: സ​​ർ​​ക്കാർ
ഇ​​ട​​പെ​​ട​​ണ​​മെ​​ന്ന്

കോ​​ട്ട​​യം: മൊ​​ബൈ​​ൽ റീ​​ചാ​​ർ​​ജ് തു​​ക അ​​മി​​ത​​മാ​​യി വ​​ർ​​ധി​​പ്പി​​ച്ച ന​​ട​​പ​​ടി ക​​ന്പ​​നി​​ക​​ൾ പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നു ജ​​ന​​കീ​​യ അ​​വ​​കാ​​ശ​​സം​​ര​​ക്ഷ​​ണ സ​​മി​​തി ജി​​ല്ലാ ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
രാ​​ജ്യ​​ത്തെ എ​​ല്ലാ സേ​​വ​​ന​​ങ്ങ​​ളും ഓ​​ണ്‍​ലൈ​​ൻ ആ​​യ​​തു​​കൊ​​ണ്ട് ലാ​​ഭം വ​​ർ​​ധി​​ച്ച ക​​ന്പ​​നി​ക​​ൾ​ നി​​ര​​ക്ക് കൂ​​ട്ടി​​യ​​ത് പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​മാ​​ണ്. കേ​​ന്ദ്ര-​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ നി​​ര​​ക്കു​​ക​​ൾ കു​​റ​​യ്ക്കാ​​ൻ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ട​​ണ​​മെ​​ന്ന് യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​​ജെ. പ്ര​​സാ​​ദ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ.​​ബി. ബാ​​ബു​​രാ​​ജ്, വി​​ൻ​​സി ബാ​​ബു, ത​​ങ്ക​​മ്മ പീ​​റ്റ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.