സം​ര​ക്ഷ​ണഭി​ത്തി ത​ക​ർ​ന്ന് ലോ​റി ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞു
Friday, May 20, 2022 12:31 AM IST
കോ​​ട്ട​​യം: ലോ​​ഡ് ഇ​​റ​​ക്കാ​​നെ​​ത്തി​​യ ലോ​​റി സം​​ര​​ക്ഷ​​ണ ഭി​​ത്തി ത​​ക​​ർ​​ന്ന് ഓ​​ട​​യി​​ലേ​​ക്ക് മ​​റി​​ഞ്ഞു. ഇ​​ന്ന​​ലെ ഉ​​ച്ച​യ്​​ക്ക് മു​​ട്ട​​ന്പ​​ലം മാ​​ർ​​ക്ക​​റ്റ് ലാ​​ൻ​​ഡിം​​ഗ് റോ​​ഡി​​ലാ​​ണ് സം​​ഭ​​വം.
വീ​​ട് നി​​ർ​​മാ​​ണാ​​വ​​ശ്യ​​ത്തി​​നാ​​യി മെ​​റ്റി​​ലു​​മാ​​യി എ​​ത്തി​​യ ലോ​​റി ലോ​​ഡ് ഇ​​റ​​ക്കു​​ന്ന​​തി​​നാ​​യി റോ​​ഡ​​രി​​കി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഡ്രൈ​​വ​​ർ പു​​റ​​ത്തി​​റ​​ങ്ങി മി​​നി​​റ്റു​​ക​​ൾ​​ക്കു​ശേ​​ഷം റോ​​ഡി​​ന്‍റെ സം​​ര​​ക്ഷ​​ണ​​ഭി​​ത്തി ഇ​​ടി​​ഞ്ഞു താ​​ഴു​​ക​​യും ലോ​​റി സ​​മീ​​പ​​ത്തെ വീ​​ടി​​ന്‍റെ സം​​ര​​ക്ഷ​​ണ​​ഭി​​ത്തി ത​​ക​​ർ​​ത്ത് ഓ​​ട​​യി​​ലേ​​ക്ക് മ​​റി​​യു​​ക​​യു​മാ​യി​​രു​​ന്നെ​​ന്ന് 18-ാം വാ​​ർ​​ഡ് കൗ​​ണ്‍​സി​​ല​​ർ സ​​ജി പ​​റ​​ഞ്ഞു.
പ്ര​​ണ​​വം ഭ​​വ​​ന​​ത്തി​​ൽ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ വീ​​ടി​​ന്‍റെ സം​​ര​​ക്ഷ​​ണ ഭി​​ത്തി​​യാ​​ണ് ത​​ക​​ർ​​ന്ന​​ത്.

കി​​ണ​​ർ ഇ​​ടി​​ഞ്ഞു​​താ​​ഴ്ന്നു

ഏ​​റ്റു​​മാ​​നൂ​​ർ: ക​​ന​​ത്ത​മ​​ഴ​​യി​​ൽ കി​​ണ​​ർ ഇ​​ടി​​ഞ്ഞു​​താ​​ഴ്ന്നു. ഏ​​റ്റു​​മാ​​നൂ​​ർ പേ​​രൂ​​രി​​ൽ ക​​റു​​ത്തേ​​ട​​ത്ത് രാ​​ജീ​​വി​​ന്‍റെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലെ കി​​ണ​​റാ​​ണ് ഇ​​ടി​​ഞ്ഞു താ​​ഴ്ന്ന​​ത്. ബു​​ധ​​നാ​​ഴ്ച​​യാ​​ണ് സം​​ഭ​​വ​​മെ​​ങ്കി​​ലും ഇ​​ന്ന​​ലെ​​യാ​​ണ് ഉ​​ട​​മ വി​​വ​​ര​​മ​​റി​​യു​​ന്ന​​ത്. വാ​​ട​​ക​യ്​​ക്ക് കൊ​​ടു​​ത്തു​വ​​ന്നി​​രു​​ന്ന വീ​​ടാ​​ണി​​ത്. കു​​റ​​ച്ചു നാ​​ളാ​​യി താ​​മ​​സ​​ക്കാ​​രി​​ല്ലാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ഉ​​ട​​മ വീ​​ടും പ​​രി​​സ​​രും നോ​​ക്കാ​​ൻ വ​​ന്ന​​പ്പോ​​ഴാ​​ണ് കി​​ണ​​ർ ഇ​​ടി​​ഞ്ഞ​​തു കാ​​ണു​​ന്ന​​ത്.