തെ​​രു​​വു​​നാ​​യ വീ​​ട്ടി​​ൽ ക​​യ​​റി ക​​ടി​​ച്ചു: വീ​​ട്ട​​മ്മ​​യ്ക്കു പ​​രി​​ക്ക്
Saturday, August 6, 2022 12:18 AM IST
മാ​​ന്തു​​രു​​ത്തി: തെ​​രു​​വു​​നാ​​യ​​യു​​ടെ വീ​​ട്ടി​​ൽ​​ ക​​യ​​റി ആ​​ക്ര​​മി​​ച്ചു. വീ​​ട്ട​​മ്മ​​യ്ക്കു പ​​രി​​ക്കേ​​റ്റു. മാ​​ന്തു​​രു​​ത്തി നെ​​ടും​​കു​​ഴി പു​​തു​​ക്കാ​​ട്ട് പൊ​​ന്ന​​മ്മ (50)യ്ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​ലെ രാ​​വി​​ലെ ആ​​റ​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.
രാ​​വി​​ലെ വാ​​തി​​ൽ തു​​റ​​ന്നു​ തി​​ണ്ണ​​യി​​ലേ​​ക്കി​​റ​​ങ്ങി​​യ പൊ​​ന്ന​​മ്മ​​യെ വ​​രാ​​ന്ത​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന നാ​​യ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കൈ​​കാ​​ലു​​ക​​ൾ​​ക്കു ക​​ടി​​യേ​​റ്റി​​ട്ടു​​ണ്ട്. വീ​​ടി​​നു​​ള്ളി​​ലേ​​ക്ക് ഓ​​ടി​​ക്ക​​യ​​റി​​യാ​​ണ് പൊ​​ന്ന​​മ്മ നായയുടെ ആക്രമണത്തിൽനിന്ന് ര​​ക്ഷ​പ്പെ​​ട്ട​​ത്. പ​​രി​​ക്കേ​​റ്റ പൊ​​ന്ന​​മ്മ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി.