നേ​​ത്ര​​പ​​രി​​ശോ​​ധ​​നാ ക്യാ​​ന്പ് സം​​ഘ​​ടി​​പ്പി​​ച്ചു
Tuesday, August 9, 2022 12:46 AM IST
നാ​​ലു​​കോ​​ടി: കോ​​ട്ട​​യം ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യു​​ടെ സ​​ഞ്ച​​രി​​ക്കു​​ന്ന നേ​​ത്ര​​വി​​ഭാ​​ഗ​​വും അ​​ന്ധ​​താ നി​​യ​​ന്ത്ര​​ണ സൊ​​സൈ​​റ്റി​​യും നാ​​ലു​​കോ​​ടി പ​​ട​​വ് റെ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​നും ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് റെ​​സി​​ഡ​​ന്‍റ്സ് അ​​പ്പെ​​ക്സ് കൗ​​ണ്‍​സി​​ലും സം​​യു​​ക്ത​​മാ​​യി സൗ​​ജ​​ന്യ നേ​​ത്ര​​പ​​രി​​ശോ​​ധ​​ന​​യും നേ​​ത്ര ദാ​​ന​ സ​​മ്മ​​ത​​പ​​ത്ര സ​​മ​​ർ​​പ്പ​​ണ​​വും നാ​​ലു​​കോ​​ടി സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി പാ​​രി​​ഷ്ഹാ​​ളി​​ൽ ന​​ട​​ത്തി.
ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ ക്യാ​​ന്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ട​​വ് റെ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ജോ​​സ​​ഫ് അ​​ന്പ​​ഴ​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് റെ​​സി​​ഡ​​ന്‍റ്സ് അ​​പ്പെ​​ക്സ് കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് സി.​​ജെ. ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ആ​​ദ്യ നേ​​ത്ര​​ദാ​​ന സ​​മ്മ​​ത​​പ​​ത്രം സ്വീ​​ക​​രി​​ക്ക​​ൽ നാ​​ലു​​കോ​​ടി സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ഫാ. ​​ആ​​ന്‍റ​​ണി ത​​റ​​ക്കു​​ന്നേ​​ൽ നി​​ർ​​വ​​ഹി​​ച്ചു.
കോ​​ട്ട​​യം ജി​​ല്ലാ ആ​​ശു​​പ​​ത്രി​ നേ​​ത്രരോ​​ഗ ​​വി​​ഭാ​​ഗ​ത്തി​ലെ ഡോ. ​​ ഷി​​നി മു​​കു​​ന്ദ​​ൻ ക്യാ​​ന്പി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി. സെ​​ക്ര​​ട്ട​​റി സി​​ബി​​ച്ച​​ൻ സ്രാ​​ങ്ക​​ൻ, വി​​പി​​ൻ. വി. ​​നാ​​യ​​ർ, ബി​​ജു പി.​​കെ.​​എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.