ആറു വയസുകാരന്റെ തല ജനാലക്കമ്പിയില്‍ കുടുങ്ങി
1416006
Friday, April 12, 2024 6:43 AM IST
കോട്ടയം: കളിക്കുന്നതിനിടെ ആറു വയസുകാരന്റെ തല ജനാലക്കമ്പിയില്‍ കുടുങ്ങി. ആനത്താനത്ത് കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചിനാണു സംഭവം. കളിക്കുന്നതിനിടെയാണു ജനാലകമ്പികള്‍ക്കിടയിലൂടെ കുട്ടി പുറത്തുനിന്നു വീടിനുള്ളിലേക്ക് കയറിയത്.
ആദ്യം കാലുകള്‍ ജനല്‍ കമ്പിക്ക് ഇടയിലൂടെ അകത്തേക്ക് ഇടുകയായിരുന്നു. തലയുടെ ഭാഗമെത്തിയപ്പോഴായിരുന്നു കുടുങ്ങിയത്.
വീട്ടുകാരും നാട്ടുകാരും ചേര്‍ന്നു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നു അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷ ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചു കമ്പി മുറിച്ചാണു കുട്ടിയെ രക്ഷപ്പെടുത്തിയത്.