മഹാത്മാഗാന്ധി സ്മാരകം അനാച്ഛാദനം ചെയ്തു
1575365
Sunday, July 13, 2025 7:26 AM IST
പുതുപ്പള്ളി: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുന്പില് സ്ഥാപിച്ച മഹാത്മാഗാന്ധി സ്മാരകം മന്ത്രി വി.എന്‍. വാസവന് അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടേയും കുടുംബശ്രീയുടെ ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിനിന്റെയും ടാസ്ക് ഫോഴ്സ് രൂപീകരണത്തിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രന് അധ്യക്ഷത വഹിച്ച യോഗത്തില്‍ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റോമിച്ചന്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം നിബു ജോണ്‍, സുഭാഷ് പി. വര്‍ഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാബു പുതുപ്പറമ്പില്‍, റേച്ചല്‍ കുര്യന്, ശാന്തമ്മ തോമസ്, ശാന്തമ്മ പീലിപ്പോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ക്കു സ്ഥലംവിട്ടു നല്കിയ വ്യക്തികളേയും കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ ലളിതഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അനീഷ സജീവിനേയും മുഖ്യമന്ത്രിയുടെ അഗ്നിരക്ഷാസേവ മെഡല്‍ നേടിയ കെ.ആര്. അഭിലാഷിനേയും 2024- 25 സാമ്പത്തിക വര്‍ഷം കെട്ടിടനികുതി നൂറു ശതമാനം പിരിവ് നടത്തിയ ജീവനക്കാരെയും ജനപ്രതിനിധികളെയും ചടങ്ങില്‍ ആദരിച്ചു.