ഭാരതീയ പോസ്റ്റല്‍ ഫെഡറേഷന് പ്രതിഷേധ പ്രകടനം നടത്തി
1574899
Friday, July 11, 2025 7:31 AM IST
ചങ്ങനാശേരി: ദേശീയ പൊതു പണിമുടക്ക് ദിനത്തില്‍ ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസില്‍ അതിക്രമിച്ചുകയറി പോസ്റ്റല്‍ ജീവക്കാരന് വിഷ്ണു ചന്ദ്രനെ മര്‍ദിച്ച സംഭവത്തില്‍ ഭാരതീയ പോസ്റ്റല്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
പെരുന്നയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നടന്ന പ്രതിഷേധ യോഗം ബിഎംഎസ് ദേശീയ നിര്‍വാഹക സമിതി അംഗം കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കിള്‍ കണ്‍വീനര്‍ രാജേന്ദ്രപ്രസാദ്, ബിജെപി ജില്ലാ സെക്രട്ടറി എ. മനോജ്, ഗോപന് മണിമുറി, ഡി. ഹര്ഷന് എന്നിവര്‍ പ്രസംഗിച്ചു.