വേമ്പനാട്ടുകായൽ സംരക്ഷണം: കേരള കോൺഗ്രസ് സെമിനാർ ഇന്ന്
1574884
Friday, July 11, 2025 7:16 AM IST
വൈക്കം: വേമ്പനാട്ടുകായൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ ഇന്നു രാവിലെ 11ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കും.പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് സെമിനാർ ഉദ്ഘാടനംചെയ്യും.ജില്ലാ പ്രസിഡന്റ് ജെയ്സൺജോസഫ് അധ്യക്ഷത വഹിക്കും.
കുമരകം കാർഷിക ഗവേഷണ കേന്ദ്രം മുൻഡയറക്ടർ ഡോ. കെ.ജി.പത്മകുമാർ വിഷയാവതരണം നടത്തും. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ രാജുമാത്യു മുഖപ്രഭാഷണം നടത്തും. വേമ്പനാട്ടുകായൽ മലിനീകരണം കുട്ടനാട്,
അപ്പർ കുട്ടനാടുമേഖലയുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അടിയന്തരമായി വേമ്പനാട്ടുകായൽ സംരക്ഷിക്കുന്നതിന് പദ്ധതി തയാറാക്കണമെന്നാവശ്യപ്പെട്ടാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
പി. സി.തോമസ്,മോൻസ് ജോസഫ് എം എൽ എ, ഫ്രാൻസിസ് ജോർജ് എം പി, തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ സംബന്ധിക്കും.