നേതൃശില്പശാല നടത്തി
1574658
Thursday, July 10, 2025 11:17 PM IST
മുണ്ടക്കയം: തദ്ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി (മിഷൻ 2025) കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശപ്രകാരം കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം നേതൃശില്പശാല മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലീം ഉദ്ഘാടനം ചെയ്തു.
മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു മറ്റക്കര അധ്യക്ഷത വഹിച്ചു. പ്രകാശ് പുളിക്കൻ, റോയി കപ്പലുമാക്കൽ, മുഹമ്മദ് ഇല്യാസ്, ബെന്നി ചേറ്റുകുഴി തുടങ്ങിയവർ പ്രസംഗിച്ചു.
ശില്പശാലയ്ക്ക് രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് ജില്ലാ ചീഫും ഡിസിസി വൈസ് പ്രസിഡന്റുമായ കെ.സി. നായർ, കെ.കെ. സദാനന്ദൻ പുഞ്ചവയൽ എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ മണ്ഡലം പ്രതിനിധികൾ, തദ്ദേശീയ സ്വയംഭരണ മെംബർമാർ തുടങ്ങിയവർ പങ്കെടുത്തു.