തലയാഴത്ത് കുടുംബാരോഗ്യകേന്ദ്രം നിര്‍മാണം പൂര്‍ത്തിയായി
1574891
Friday, July 11, 2025 7:30 AM IST
തലയാഴം: പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. എന്‍ആര്‍എച്ച്എം ഫണ്ടില്‍നിന്ന് 1.26 കോടി രൂപ മുടക്കിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
രണ്ട് ഒപി, ഒരു സ്പെഷ്യാലിറ്റി ഒപി, പരിശോധനാമുറി, നിരീക്ഷണമുറി, ഫാര്‍മസി, ശൗചാലയം എന്നീ സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
കുടുംബാരോഗ്യകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മൂന്നു ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറുവരെ ചികിത്സ ഉണ്ടാകും. ഒപ്പം ഫാര്‍മസിസ്റ്റ്, നഴ്സ് എന്നിവരുടെ എണ്ണത്തിലും വര്‍ധന ഉണ്ടാകും.
നിലവിൽ രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് പരിശോധനാസമയം. രണ്ട് ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ദിനംപ്രതി 120 പേര് ചികിത്സതേടി എത്താറുണ്ട്.