പുസ്തകപരേഡ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
1574652
Thursday, July 10, 2025 11:17 PM IST
കോട്ടയം: വായനപക്ഷാചരണത്തിന്റെ ഭാഗമായി വിവര-പൊതുജനസമ്പര്‍ക്ക വകുപ്പും ജില്ലാ ഭരണകേന്ദ്രവും സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പുസ്തകപരേഡ്, പുസ്തകാസ്വാദന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
ഹൈസ്കൂള്‍ വിഭാഗത്തില്‍ പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്എസ്എസിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനി ലിയ സച്ചിന് ഒന്നാം സ്ഥാനവും കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി സാറാ മരിയ ജോബി രണ്ടാം സ്ഥാനവും കാഞ്ഞിരപ്പള്ളി ആനക്കല്‍ സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി എമ്മ അന്ന ചെറിയാന് മൂന്നാം സ്ഥാനവും നേടി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോട്ടയം സിഎംഎസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ശില്പ അന്ന സാം ഒന്നാം സ്ഥാനവും മാന്നാനം സെന്റ് എംഫ്രേസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി നെവിന് പ്രമോദ് രണ്ടാം സ്ഥാനവും കോട്ടയം എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി നിബിന് ഷെറഫ് മൂന്നാം സ്ഥാനവും നേടി.
കോളജ് വിഭാഗത്തില്‍ എംജി സര്‍വകലാശാലാ സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ എംഎ മലയാളം വിദ്യാര്‍ഥിനി ദേവിക ആര്. ചന്ദ്രന് ഒന്നാം സ്ഥാനവും കുറവിലങ്ങാട് ദേവമാതാ കോളജിലെ എംഎ മലയാളം വിദ്യാര്‍ഥിനി അനുപ്രിയ ജോജോ രണ്ടാം സ്ഥാനവും പാമ്പാടി കെജി കോളജിലെ ബിഎസ്സി ഫുഡ് സയന്‍സ് ആന്‍ഡ് ക്വാളിറ്റി കണ്ട്രോള് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി ഹരിത എച്ച്. മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും ഫലകവും വായനപക്ഷാചരണത്തിന്റെ ജില്ലാതല സമാപനച്ചടങ്ങില്‍ നല്‍കും. വായന പക്ഷാചരണത്തോടനുബന്ധിച്ചു പ്രിയ പുസ്തകം, എന്റെ വാക്കില്‍ എന്ന പേരിലാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജു വഴി നൂതനമായ പുസ്തകപരിചയമത്സരം സംഘടിപ്പിച്ചത്.