കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് സ്കൂളിൽ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
1574890
Friday, July 11, 2025 7:30 AM IST
കുറുപ്പന്തറ: സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനം നടന്നു. നവാഗത സിനിമാ സംവിധായകന് ബിന്റോ സ്റ്റീഫന്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഫാ. ജോസ് വള്ളോംപുരയിടത്തില്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്, വാര്‍ഡ് മെംബര്‍ ആന്‍സി സിബി, പ്രിന്‍സിപ്പല്‍ അനൂപ് കെ. സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര് ജോഷി ജോര്‍ജ്, പിടിഎ പ്രസിഡന്റ് ഷാജി കടുന്നക്കരി എന്നിവര്‍ പ്രസംഗിച്ചു.