വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി
1574917
Saturday, July 12, 2025 12:10 AM IST
വൈക്കം: ബിബിഎ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരം നേരേകടവ് വഴിത്തറയിൽ രാജേഷ്-നിഷ ദമ്പതികളുടെ മകൾ അനഘ (22)യെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. സംസ്കാരം നടത്തി.
ഉടുപ്പിയിൽ ബിബിഎയ്ക്ക് പഠിക്കുന്ന അനഘ കഴിഞ്ഞ മാസം 30 നാണ് അവധിക്ക് നാട്ടിൽ എത്തിയത്. 15ന് തിരികെ പോകാൻ ഇരിക്കുകയായിരുന്നു. അമ്മ നിഷ വിദേശത്താണ്. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.