‘സ്മാർട്ട് കാഞ്ഞിരപ്പള്ളി' വികസന സെമിനാർ ഇന്ന്
1574959
Saturday, July 12, 2025 12:11 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിന്റെ ദ്വിശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വികസന സെമിനാർ സ്മാർട്ട് കാഞ്ഞിരപ്പള്ളി ഇന്നു വൈകുന്നേരം അഞ്ചിന് കത്തീഡ്രൽ മഹാജൂബിലി ഹാളിൽ നടക്കും.
കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി സെമിനാർ ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ആന്റോ ആന്റണി എംപി, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്തംഗങ്ങളായ മഞ്ജു ബിനോയ്, ബിജു പത്യാല, വി.പി. രാജൻ തുടങ്ങിയവർ പങ്കെടുക്കും.
സെമിനാറിൽ പ്രഫ. തോമസ് വർക്കി, ഡോ. ജയ്മോൾ ജയിംസ്, ഡോ. ജോസ് കല്ലറയ്ക്കൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മാധ്യമപ്രവർത്തകനും യൂട്യൂബറുമായ ജോ എ. സ്കറിയ ചർച്ചകൾക്കു നേതൃത്വം നൽകും. സമഗ്ര ജീവിത ഗുണനിലവാര ഉന്നതിയും സാമൂഹ്യനന്മയും ലക്ഷ്യമാക്കിയുള്ള പ്രായോഗിക നിർദേശങ്ങളാണ് സെമിനാറിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
കത്തീഡ്രൽ അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസ്കുട്ടി ആലപ്പാട്ടുകുന്നേൽ, ഫാ. ടോണി മുളങ്ങാശേരി, ഡോ. ബെന്നി ജോർജ്, ടോമി നീറിയാങ്കല്, സെബാസ്റ്റ്യൻ എള്ളുകുന്നേൽ എന്നിവർ നേതൃത്വം നൽകുമെന്ന് പബ്ലിസിറ്റി കൺവീനർ ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ അറിയിച്ചു.