ബസിൽനിന്നു വിദ്യാർഥിനി റോഡിലേക്കു വീണതു കണ്ടിട്ടും ബസ് നിർത്താതെ പോയതായി പരാതി
1574961
Saturday, July 12, 2025 12:11 AM IST
കാഞ്ഞിരപ്പള്ളി: സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുൻപോട്ടെടുത്ത ബസിൽനിന്നു വിദ്യാർഥിനി റോഡിലേക്ക് വീണതു കണ്ടിട്ടും ബസ് നിർത്താതെ പോയതായി പരാതി. കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് വച്ചാണ് വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തതും ഒരു വിദ്യാർഥിനി തെറിച്ച് റോഡിൽ വീണതും.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന "വാഴയിൽ' സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർഥിനി റോഡിലേക്കു തെറിച്ചുവീണത്. അദ്ഭുതകരമായാണ് കുട്ടി രക്ഷപ്പെട്ടത്.
സംഭവത്തിനുശേഷം ബസ് നിർത്താനോ കുട്ടിക്ക് പരിക്കുണ്ടോ എന്ന് അന്വേഷിക്കാനോപോലും ബസ് ജീവനക്കാർ തയാറായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്.