ഓൾ കേരള ഇംഗ്ലീഷ് പ്രസംഗമത്സരം
1574956
Saturday, July 12, 2025 12:11 AM IST
കടനാട്: സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ ഇംഗ്ലീഷ് അധ്യാപകനും പിജിടിഎ സംസ്ഥാന കൗണ്‍സിലറുമായിരുന്ന ജിമ്മി ജോസ് ചീങ്കല്ലിന്റെ സ്മരണാര്‍ഥം ഓള് കേരള ഇംഗ്ലീഷ് പ്രസംഗമത്സരം നടത്തി.
മത്സരത്തിനുശേഷം സ്കൂള്‍ അസി. മാനേജര്‍ ഫാ. ജോസഫ് അട്ടങ്ങാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. മാണി സി. കാപ്പന് എംഎല്‍എ മുഖ്യപ്രഭാഷണവും സമ്മാനദാനവും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെബർ രാജേഷ് വാളിപ്ലാക്കല്‍ വിവിധ സ്കൂള്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, വാര്‍ഡ് മെംബര്‍ ഉഷാ രാജു, പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ തെരുവില്‍, പിടിഎ പ്രസിഡന്റ് സിബി അഴകന്‍പറമ്പില്‍, ഹെഡ്മാസ്റ്റര് വി.ജെ. അജി എന്നിവര്‍ പ്രസംഗിച്ചു.
മത്സരത്തില്‍ മാനന്തവാടി എംജിഎം എച്ച്എസ്എസിലെ നെഹല ഫാത്തിമ ഒന്നാം സ്ഥാനവും പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആത്മജ നിഷാന്ത് രണ്ടാം സ്ഥാനവും കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മരിയറ്റ് ജോമോനും അരുവിത്തുറ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗ്രേഷ്യന് ജോയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.