ത​ല​യോ​ല​പ്പ​റ​മ്പ്: മി​നി​ലോ​റി​യും ഇ​ന്നോ​വ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സി​പി​ഐ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ന്ത​രി​ച്ച കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ര്യ​ക്കും മ​ക​നും പ​രി​ക്ക്.

ത​ല​യോ​ല​പ്പ​റ​മ്പ് വ​ട​ക​ര തോ​ട്ടം ജം​ഗ്ഷ​നു സ​മീ​പം ഇന്നലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​ന്നോ​വ​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ വ​ന​ജ രാ​ജേ​ന്ദ്ര​ൻ, മ​ക​ൻ സ​ന്ദീ​പ് രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രെ എ​റ​ണാ​കു​ള​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​റ​ണാ​കു​ള​ത്തു​നി​ന്നും ത​ല​യോ​ല​പ്പ​റ​മ്പ് ഇ​ല്ലി​ത്തൊ​ണ്ടി​ലു​ള്ള ഗ്രാ​നൈ​റ്റ് ക​ട​യി​ലേ​ക്ക് ലോ​ഡു​മാ​യി വ​രി​ക​യാ​യി​രു​ന്നു മി​നി​ലോ​റി. കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​ന്നോ​വ. കാ​ർ ഡ്രൈ​വ​ർ മ​യ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.