ഓഫീസ് കുത്തിത്തുറന്ന് മോഷണം: പ്രതി പിടിയിൽ
1574885
Friday, July 11, 2025 7:16 AM IST
ഗാന്ധിനഗർ: ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കൊല്ലം ഒയ്യൂർ നസീർ മൻസിൽ നവാസ് (45) ആണ് പിടിയിലായത്. കഴിഞ്ഞ മേയ് 24ന് എസ്എച്ച് മൗണ്ട് ഭാഗത്തുള്ള സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോ-ഓപ്പറേറ്റീവ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽനിന്ന് 65,895 രൂപ മോഷണം പോയിരുന്നു. മുൻവശത്തെ ഷട്ടറിന്റെ താഴ് ആക്സോ ബ്ലേഡ് ഉപയോഗിച്ച് അറുത്തുമാറ്റിയ നിലയിലായിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഗാന്ധിനഗർ പോലീസ് പ്രതി നവാസ് ആണെന്ന് തിരിച്ചറിയുകയായിരുന്നു. നിലവില്‍ മറ്റൊരു കേസില്‍ ഉള്‍പ്പെട്ട് റിമാൻഡിലായിരുന്ന പ്രതിയെ ഹരിപ്പാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്നും ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.