‘സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍’ വനിതാ കമ്മീഷന് സെമിനാര്‍
1574896
Friday, July 11, 2025 7:31 AM IST
കോട്ടയം: സ്ത്രീകള്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികളും ചര്‍ച്ചചെയ്തു വനിതാ കമ്മീഷന് സെമിനാര്‍. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയ സംസ്ഥാനതല സെമിനാര്‍ വനിതാ കമ്മീഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആര്. അനുപമ, മഞ്ജു സുജിത്, ജെസി ഷാജന്, സെക്രട്ടറി പി.എസ്. ഷിനോ, വനിതാ കമ്മീഷന് സെക്രട്ടറി വൈ.ബി. ബീന, വനിതാ കമ്മീഷന് റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന എന്നിവര്‍ പങ്കെടുത്തു.