വെള്ളം കയറി ഏത്തവാഴകൃഷി നശിച്ചു
1574888
Friday, July 11, 2025 7:16 AM IST
ഉദയനാപുരം: ഓണവിപണി ലക്ഷ്യമിട്ടു പാട്ടഭൂമിയിൽ നടത്തിയ ഏത്തവാഴകൃഷി വെള്ളം കയറി പൂർണമായി ഒടിഞ്ഞു നശിച്ചത് കർഷക രുടെ പ്രതീക്ഷകളെ തകർത്തു. ഉദയനാപുരം പടിഞ്ഞാറെക്കര ഭാഗത്ത് ഏത്തവാഴകൃഷി നടത്തിയ വേഴക്കേരി മണിയപ്പൻ, പെരുമ്പ്ലാത്ത് പങ്കജാക്ഷൻ എന്നിവരുടെ കൃഷിയാണ് പൂർണമായി നശിച്ചത്.
മണിയൻ 400 ഏത്തവാഴകളും പങ്കജാക്ഷൻ 350 ഏത്തവാഴകളുമാണ് നട്ടിരുന്നത്. ഒടിഞ്ഞ് മണ്ണൊടു ചേർന്നു കിടക്കുന്ന വലിയ ഏത്തക്കുലകൾ കച്ചവടക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് കൊടുക്കാൻ തയാറായിട്ടും ആരും വാങ്ങാനില്ല. സാങ്കേതിക കാരണങ്ങൾ നിരത്തി ഏത്തവാഴയ്ക്ക് കൃഷിഭവനുകളുംഇൻഷ്വറൻസ് പരിരക്ഷ നിഷേധിച്ചു.
മണിയനു മൂന്നര ലക്ഷം രൂപയുടേയും പങ്കജാക്ഷനു മൂന്നു ലക്ഷം രൂപയുടേയും നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. വാഴകൃഷി പൂർണമായി നശിച്ച് വൻ സാമ്പത്തികബാധ്യത യിലായ ഈ കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ കൃഷിവകുപ്പ് നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.