രാമപുരം പോലീസ് അറസ്റ്റ് ചെയ്തു
1574653
Thursday, July 10, 2025 11:17 PM IST
രാമപുരം: വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ ഉടമയറിയാതെ മറിച്ചുവിറ്റ കേസിലെ പ്രതിയെ രാമപുരം പോലീസ് അറസ്റ്റു ചെയ്തു.
മൂവാറ്റുപുഴ മുടവൂര്‍ കുറ്റിക്കാട്ടുച്ചാലില് അബൂബക്കര്‍ സിദ്ദിഖിനെ(50)യാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന ട്രാക്ടറിനു 15000 രൂപ പ്രതിമാസ വാടക നല്‍കാമെന്നും പിക്കപ്പ് വാഹനം നല്ല വിലയ്ക്ക് വിറ്റ് തരാമെന്നും കരാറായ ശേഷം ഉടമയറിയാതെ മറിച്ചു വില്‍ക്കുകയും പണം നല്‍കാതെ കബളിപ്പിക്കുകയുമായിരുന്നു.
പരാതിയെത്തുടര്‍ന്നു രാമപുരം പോലീസ് അന്വേഷണം നടത്തി പ്രതിയെ എസ്ഐ ടി.സി. മനോജ്, എസ്സിപിഒ വിനീത് രാജ്, പ്രദീപ് എം. ഗോപാല്‍ എന്നിവരുടെ നേത്രത്വത്തില്‍ എറണാകുളം കളമശേരിയില്‍നിന്നും പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ മൂവാറ്റുപുഴ കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.