കടുത്തുരുത്തി റോട്ടറി ക്ലബ് ഭാരവാഹികള്‍ ചുമതലയേറ്റു
1574889
Friday, July 11, 2025 7:30 AM IST
കടുത്തുരുത്തി: കടുത്തുരുത്തി റോട്ടറി ക്ലബ് ഭാരവാഹികളായി ജോര്‍ജ് ജി. മുരിക്കന്‍ -പ്രസിഡന്റ്, അഡ്വ. ജോസ് ജോസഫ് - സെക്രട്ടറി, തോമസ് തോമസ് - ട്രഷറര്‍ എന്നിവര്‍ ചുമതലയേറ്റു.
സമ്മേളനം എന്‍. ഷൈന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് റിട്ട. കേണല്‍ പി.ജെ. സൈമണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പദ്ധതിയായ ഓപ്പോളിന്റെ ലോഗോ വിധു രാജീവിന് കൈമാറി ഷൈന്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഭൂമിക പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ഡോ ബിനു സി. നായര്‍, നിയുക്ത പ്രസിഡന്റ് ജോര്‍ജ് ജി. മുരിക്കന്‍ ലോഗോ നല്കി നിര്‍വഹിച്ചു.
മുന്‍ സെക്രട്ടറി എം.യു. ബേബി, ജോയ് മാത്യു, ഫ്രാന്‍സിസ് പുതുക്കുളങ്ങര, രാജന് പൊതി എന്നിവര്‍ പ്രസംഗിച്ചു.