നവീകരിച്ച മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു
1574657
Thursday, July 10, 2025 11:17 PM IST
വെള്ളാവൂർ: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മൃഗാശുപത്രി കെട്ടിടം തുറന്ന് നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അനൂപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ ടി.എസ്. ശ്രീജിത്ത്, റോസമ്മ കോയിപ്പുറം, സന്ധ്യ റെജി, ടി.കെ. ഷിനിമോൾ, സിന്ധുമോൾ ബിനോയ്, ബെൻസി ബൈജു, പി. രാധാകൃഷ്ണൻ, ആർ. ജയകുമാർ, ഡോ. ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. എച്ച്എംസി അംഗങ്ങൾ, ക്ഷീര കർഷക പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.