അഖില കേരള ഇംഗ്ലീഷ് പ്രസംഗം മത്സരം
1574650
Thursday, July 10, 2025 11:17 PM IST
കടനാട്: സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ ഇംഗ്ലീഷ് അധ്യാപകനും പിജിടിഎ സ്റ്റേറ്റ് കൗണ്‍സിലറും ആയിരുന്ന അന്തരിച്ച ജിമ്മി ജോസ് ചീങ്കല്ലിലിന്റെ അനുസ്മരണാര്ഥം സംഘടിപ്പിക്കുന്ന അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരം നാളെ 10 മുതല്‍ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിക്കും.
കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളത്.
വിജയികള്‍ക്ക് കാഷ് അവാര്‍ഡും മെമന്റോയും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിക്കുന്ന യോഗം മാണി സി. കാപ്പന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും.
ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി വാര്‍ഡ് മെംബര്‍ ഉഷാ രാജു, ഫാ. ജോസഫ് അട്ടങ്ങാട്ടില്‍, അസി. വികാര്‍, സെബാസ്റ്റ്യന്‍ തെരുവില്‍, സിബി അഴകന്‍പറമ്പില്‍, ഹെഡ്മാസ്റ്റര് വി.ജെ. അജി, സിബി ആന്റണി തെക്കേടത്ത് എന്നിവര്‍ പ്രസംഗിക്കും.
അന്വേഷണങ്ങള്‍ക്ക് ഫോണ്‍: 9446608780