നിയന്ത്രണംവിട്ട കാര്‍ ബൈക്കിലും വൈദ്യുതിത്തൂണിലും ഇടിച്ച് അപകടം; ബൈക്ക് യാത്രികനു ഗുരുതുര പരിക്ക്
1574887
Friday, July 11, 2025 7:16 AM IST
കോതനല്ലൂര്‍: നിയന്ത്രണംവിട്ട കാര്‍ ബൈക്കിലും വൈദ്യുതിത്തൂ ണിലും ഇടിച്ചു അപകടം. ബൈക്ക് യാത്രികനായ അറുനൂറ്റിമംഗലം കണ്ണന് നിവാസില്‍ സി.ആര്. കണ്ണന്(36) ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഏറ്റുമാനൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.15ന് ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ കോതനല്ലൂര്‍ വിജയ പാര്‍ക്ക് ഹോട്ടലിനു സമീപമാണ് അപകടം. കൊട്ടാരക്കര സ്വദേശി ചന്ദ്രന്‍പിള്ളയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ചോറ്റാനിക്കരയില്‍ പോയശേഷം തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവര്‍.
നിയന്ത്രണംവിട്ട കാര്‍ എതിര്‍ദിശയില്‍ വന്ന കണ്ണന്റെ ബൈക്കില്‍ ഇടിച്ചശേഷം വൈദ്യുതിത്തൂണിലിടിച്ചാണു നിന്നത്. ഏറ്റുമാനൂരിലെ സ്പോര്‍ട്സ് ഷോറൂമില്‍ പോയശേഷം തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു കണ്ണന്.
വൈദ്യുതിത്തൂണ് ഒടിയുകയും വൈദ്യുതിലൈനുകള്‍ പൊട്ടിവീഴുകയും ചെയ്തതോടെ ഇതുവഴിയുള്ള വാഹനഗതാഗതം അരമണിക്കൂറിലധികം തടസപ്പെട്ടു. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.