ഹരിതകർമസേനയ്ക്ക് മഴക്കോട്ട് വിതരണം ചെയ്തു
1574886
Friday, July 11, 2025 7:16 AM IST
കോട്ടയം: ജില്ലാ റെസിഡന്റ്സ് അസോസിയേഷനും കോട്ടയം നഗരസഭയും സംയുക്തമായി നഗരസഭയിലെ മുഴുവന്‍ ഹരിത കര്‍മ സേനാംഗങ്ങള്‍ക്കും സൗജന്യമായി മഴക്കോട്ട് വിതരണം ചെയ്തു.
ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന് പ്രസിഡന്റ് ജോണ്‍ സി. ആന്റണി, സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തി, വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി, വാര്‍ഡ് കൗണ്‍സിലര്‍മാരായ ജയമോള്‍ ജോസഫ്, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.