ഡോ. ജോസ് തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം: ചെമ്മലമറ്റം ഇടവക പ്രാർഥനയിൽ
1574958
Saturday, July 12, 2025 12:11 AM IST
ചെമ്മലമറ്റം: ജലന്ധര്‍ രൂപതയുടെ മെത്രാനായി ഡോ. ജോസ് തെക്കുംചേരിക്കുന്നേല്‍ ഇന്ന് അഭിഷിക്തനാകുന്പോള് അദ്ദേഹത്തിന്റെ ഇടവകയായ ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ ഇടവകസമൂഹം പ്രാര്‍ഥനയിലും സന്തോഷത്തിലുമാണ്.
ദൈവവിളികളാല്‍ സമ്പന്നമാണ് ചെമ്മലമറ്റം ഇടവക. രാജ്കോട്ട് രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ഗിഗ്രറി കരോട്ടെമ്പ്രയില്‍ ഉള്‍പ്പെടെ രണ്ടു മെത്രാന്മാരും 52 വൈദികരും 180 സന്യസ്തരും ഇടവകയില്നിന്നുണ്ട്. രണ്ടു മെത്രാന്മാരുടെയും കുടുംബങ്ങള്‍ അയല്‍വാസികളാണ് എന്നുള്ളതും പ്രത്യേകതയാണ്.
ഇടവകയില്‍നിന്നു നിരവധി പേര് ഇന്നു നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ജലന്ധറിനു പോയിട്ടുണ്ട്. അസി. വികാരി ഫാ. ജേക്കബ് കടുതോടിലാണ് ഇടവക ടീമിനെ നയിക്കുന്നത്.
ഈ മാസം 27നു മാതൃ ഇടവകയായ ചെമ്മലമറ്റം പള്ളിയില്‍ വന്‍ സ്വീകരണമാണ് പുതിയ ബിഷപ്പിന് നല്‍കുന്നത്. വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പിലിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.