കരുതലിന് കൈകള്‍ നീട്ടി എകെസിസി ചേര്‍പ്പുങ്കല്‍ യൂണിറ്റ്
1575189
Sunday, July 13, 2025 2:48 AM IST
ചേര്‍പ്പുങ്കല്‍: സാമ്പത്തിക, സാമൂഹിക മേഖലകളില്‍ നിസഹായതയനുഭവിക്കുന്നവര്ക്ക് ആശ്വാസമായി എകെസിസി സാമൂഹ്യക്ഷേമ പദ്ധതിയായ "കരുതല്‍' ആരംഭിക്കുന്നു. പ്രഥമ ഘട്ടത്തില്‍ അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കും വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധ മാതാപിതാക്കള്‍ക്കും രോഗികള്‍ക്കും ഭക്ഷണം, മരുന്ന്, അനുദിനാവശ്യ വസ്തുക്കള്‍ തുടങ്ങിയവ നല്‍കും.
കരുതല്‍ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വഹിച്ചു. അദൃശ്യനായ ദൈവത്തിന്റെ ദ്യശ്യമായ കരങ്ങളായി ജീവിതയാത്രയില്‍ ഒട്ടേറെ പേര്‍ക്ക് ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും നേര്‍സാക്ഷ്യമായി മാറാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് മാര്‍ മുരിക്കന്‍ പറഞ്ഞു.
പാലിയേറ്റീവ് മേഖലയിലെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ താത്കാലിക ആവശ്യങ്ങള്‍ക്കായി മിതമായ നിരക്കില്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഉടന്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് മാര്ട്ടിന് ജെ. കോലടി പറഞ്ഞു.
പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഡയറക്ടര്‍ ഫാ. അജിത്ത് പരിയാരത്ത്, മിനി ജോസഫ് പള്ളിച്ചിറ, ഇമ്മാനുവല്‍ വടാത്തുരുത്തേല്, ഷിബു മറ്റപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.