നഗരവാസികള്‍ക്കു വിഷരഹിത പച്ചക്കറിയുമായി കുടുംബശ്രീ
1575154
Saturday, July 12, 2025 7:08 AM IST
കോട്ടയം: നഗരവാസികള്‍ക്കു വിഷരഹിത പച്ചക്കറികളും കുടുംബശ്രീ സംരംഭകരുടെ തനത് ഉത്പന്നങ്ങളുമായി നഗരചന്ത യ്ക്കു തുടക്കം. കോട്ടയം നോര്‍ത്ത് സിഡിഎസിന്റെ പരിധിയിലുള്ള തിരുവാതുക്കലിലാണ് നഗരചന്ത ആരംഭിച്ചിരിക്കുന്നത്.
കുടുംബശ്രീയുടെ കാര്‍ഷിക മേഖലയിലെ പദ്ധതിരേഖയുടെ ഭാഗമായി സംഘകൃഷി ഗ്രൂപ്പുകളുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണു സംരംഭ ത്തിലൂടെ. വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുകയാണ് നഗരചന്തയിലുടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
കുടുംബശ്രീ സംഘങ്ങള്‍ക്കു പുറമേ കര്‍ഷകരില്‍നിന്നു നേരിട്ടു വാങ്ങുന്ന ഉത്പന്നങ്ങളും നഗരചന്തയിലൂടെ വില്പന നടത്തും. മാര്‍ക്കറ്റിലേതിനേക്കാൾ വിലക്കുറവും നഗരചന്തയില് ലഭിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.