അപകടത്തില്‍ മരിച്ച കൈക്കാരന്റെ സംസ്കാരം നടത്തി
1575159
Saturday, July 12, 2025 7:20 AM IST
കടുത്തുരുത്തി: പള്ളിയുടെ സീലിംഗ് വൃത്തിയാക്കുന്നതിനിടെ സ്കഫ്ഹോള്ഡിംഗ് മറിഞ്ഞു വീണ് മരിച്ച കൈക്കാരന്റെ സംസ്കാരം നടത്തി. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സംസ്കാര ശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ.ജോസ് വള്ളോംപുരയിടം സഹകാര്‍മിത്വം വഹിച്ചു.
കുറുപ്പന്തറ കുറുപ്പംപറമ്പില്‍ ജോസഫ് ഫിലിപ് (ഔസേപ്പച്ചന് -53)ന്റെ സംസ്കാര കര്‍മങ്ങളില്‍ ഇടവകയും നാടും ഉള്‍പ്പെടെ വന്‍ജനാവലിയാണ് പങ്കെടുത്തത്. ഇടവകാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ വീട്ടിലും ദേവാലയത്തിലുമെത്തി അന്തിമോപചാരമര്‍പ്പിച്ചു.
പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഔസേപ്പച്ചന് പിതൃവേദി ഉള്‍പ്പെടെയുള്ള സംഘടനകളിലും സജീവ പ്രവര്‍ത്തകനായിരുന്നു. നിരവധി വൈദികരും മോന്‍സ് ജോസഫ് എംഎല്‍എ, മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവർ അന്തിമോപചാരമര്‍പ്പിക്കാനെത്തി.
ഞായറാഴ്ച മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിലുണ്ടായ അപകടത്തിലാണ് കൈക്കാരന് ഔസേപ്പച്ചന് ജീവന് നഷ്ടപ്പെട്ടത്.