സംഭരിച്ച നെല്ലിന്റെ പണം കിട്ടിയില്ലെങ്കില്‍ ശക്തമായ സമരം: വി.ജെ. ലാലി
1575148
Saturday, July 12, 2025 7:08 AM IST
കോട്ടയം: സംഭരിച്ച നെല്ലിന്റെ പണം ലഭ്യമാക്കിയില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി. സംഭരിച്ച നെല്ലിന്റെ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാടശേഖരസമിതികളുടെ നേതൃത്വത്തില്‍ ജില്ലാ പാഡി ഓഫീസിനു മുമ്പില്‍ നടത്തിയ ജനകീയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്‍വീനര്‍ ടി.ഒ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റെജീന അഷ്റഫ്, സമരസമിതി ചെയര്മാന് ജിക്കു കുര്യാക്കോസ്, എഐ കെകെഎം എസ് സെക്രട്ടറി എ.ജി. അജയകുമാര്‍, കിസാന്‍ സഭ ഏരിയ കമ്മിറ്റിയംഗം സുനില്‍ കരീത്ര, സണ്ണി കല്ലാശേരി, ടി.പി. നാരായണന് നായര്‍,
എ.എം. മാത്യു, ജോണ്‍കുട്ടി ചിറക്കടവ്, സണ്ണി തോമസ്, ജേക്കബ് കുരുവിള,ഷമ്മി വിനോദ്, സുഭാഷ് പി കുമാര്‍, മോനിച്ചന്, ടി.പി. കുഞ്ഞുമോന് എന്നിവര്‍ പ്രസംഗിച്ചു.