ചങ്ങനാശേരി ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ സ്ഥാനമേറ്റു
1575171
Saturday, July 12, 2025 7:29 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ലയണ്‍സ് ക്ലബിന്റെ പുതിയ പ്രസിഡന്റായി സതീഷ് സാബു, സെക്രട്ടറി സിനോ മാത്യു, ട്രഷറര്‍ ലയണ്‍ ചെറിയാന് പി. വര്‍ഗീസ് എന്നിവര്‍ സ്ഥാനമേറ്റു.
ലയണസ് ക്ലബ് പ്രസിഡന്റ് ശ്രീകുമാരി സാബു, സെക്രട്ടറി ഷാന്റി ചെറിയാന്, ട്രഷറര്‍ രഞ്ജു ജോയി എന്നിവരും സ്ഥാനമേറ്റു. ലയണ്‍സ് മള്‍ട്ടിപ്പിള്‍ ഡിസ്ട്രിക്റ്റ് മുന്‍ ചെയര്‍പേഴ്സണ്‍ അഡ്വ.പി.വി അമര്‍നാഥ് മുഖ്യാതിഥിയായിരുന്നു.
മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സി.വി. മാത്യു പ്രോജക്ടുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇത്തിത്താനം ഗവണ്മെന്റ് സ്കൂളിലെ രണ്ട് വിദ്യാർഥിനികള്‍ക്ക് സൈക്കിളുകളും വടക്കേക്കര ഗവണ്മെന്റ് സ്കൂളിലേക്ക് രണ്ട് ഗ്രീന്‍ ബോര്‍ഡുകളും ലയണ്‍സ് ക്ലബ് സംഭാവന ചെയ്തു.
സുനില്‍ ഹോര്‍മിസ്, രാധാകൃഷ്ണന്, ജേക്കബ് വിജി, റോയി ജോസ്, ടോജി വര്‍ഗീസ്, എം.കെ. ജോസഫ്, പ്രേമചന്ദ്രന് എസ്, ആര്.സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.