ലഹരി ഉപയോഗത്തിനെതിരേ മനഃശാസ്ത്ര ചികിത്സ: ദ്വിദിന ശില്പശാല ഇന്നും നാളെയും
1575167
Saturday, July 12, 2025 7:29 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില്‍ ഇന്നും നാളെയും അമിത മദ്യപാനത്തിനും ലഹരി ഉപയോഗത്തിനുമെതിരേയുള്ള മനഃശാസ്ത്ര ചികിത്സയെക്കുറിച്ചുള്ള ദ്വിദിന ശില്പശാല (വീക്കെന്‍ഡ് വര്‍ക്ക്ഷോപ്പ്) സാന്തോം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. പ്രശസ്ത മനഃശാസ്ത്രജ്ഞന് ഡോ. ഷാഹുല്‍ അമീന് ക്ലാസുകള്‍ നയിക്കും.
അമിതാസക്തി മൂലം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളും അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട നൂതന പഠനസാധ്യതകള്‍ മനസിലാക്കുവാനും വര്‍ക്ക്ഷോപ്പ് ഉപകാരപ്രദമാണ്.
മനഃശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, ആതുരസേവകര്‍, സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ പങ്കെടുക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പരിപാടി നാളെ മൂന്നിനു സമാപിക്കും.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9633100011 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.