സിടിസി ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും
1575191
Sunday, July 13, 2025 2:50 AM IST
കാഞ്ഞിരപ്പള്ളി: രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രം വിശ്വാസജീവിത പരിശീലകര്‍ക്കായി നടത്തുന്ന അടിസ്ഥാന ദൈവശാസ്ത്ര അധ്യാപന വിഷയങ്ങളില്‍ അറിവ് നല്കുന്ന പരിശീലന പരിപാടിയായ കാറ്റക്കിസ്റ്റ്സ് ട്രെയിനിംഗ് കോഴ്സിന്റെ (സിടിസി) പുതിയ അധ്യയനവര്‍ഷത്തിന്റെ ഉദ്ഘാടനവും 2024-25ല്‍ കോഴ്സ് പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും പാസ്റ്ററല്‍ സെന്ററില്‍ നടന്നു.
രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിച്ചു. വിശ്വാസ ജീവിത പരിശീലന ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്, ഫാ. സേവ്യര്‍ കൊച്ചുപറമ്പില്‍ എന്നിവർ പ്രസംഗിച്ചു.