എം.പി. പോള്‍ ചെറുകഥാ പുരസ്കാരം
1575187
Sunday, July 13, 2025 2:48 AM IST
കോട്ടയം: എം.പി. പോള്‍ ചെറുകഥാ പുരസ്കാരം ആഷ് ആഷിതയ്ക്ക് സമ്മാനിച്ചു. ദര്‍ശന സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന സാഹിതീ സംഖ്യത്തിന്റെ വാര്‍ഷിക യോഗത്തില്‍ മന്ത്രി വി.എന്‍. വാസവനാണ് പുരസ്കാരം സമ്മാനിച്ചത്. ഡോ. കുര്യാസ് കുമ്പളക്കുഴി അധ്യക്ഷത വഹിച്ച യോഗത്തില്‍ എഴുത്തുകാരന് എസ്. ഹരീഷ് മുഖ്യപ്രഭാഷണവും കെ.ബി. പ്രസന്നകുമാര്‍ എം.പി. പോള്‍ അനുസ്മരണവും നടത്തി.
ചെറുകഥാ സ്പെഷല്‍ ജൂറി പുരസ്കാരം ക്യാപ്റ്റന്‍ ഗോവിന്ദ്, ജോണി ജെ. പ്ലാത്തോട്ടം, രമേശന് മുല്ലശേരി എന്നിവര്‍ക്കും മാധ്യമ പുരസ്കാരം സതീഷ് ചേലാട്ട്, പ്രഫ. നെടുംകുന്നം രഘുദേവ് എന്നിവര്‍ക്കും സമ്മാനിച്ചു. കോട്ടയത്തും പരിസര പ്രദേശങ്ങളിലുമുള്ള സാഹിത്യ സംഘടനാ പ്രവര്‍ത്തകരെയും യോഗത്തില്‍ ആദരിച്ചു. തേക്കിന്‍കാട് ജോസഫ്, പോള്‍ മണലില്‍, ഉണ്ണിക്കൃഷ്ണന് കിടങ്ങൂര്‍, ജോയി നാലുന്നാക്കല്‍, രാധാകൃഷ്ണക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.