സ്നേഹവീടിന്റെ താക്കോല്‍ സമർപ്പണം
1575188
Sunday, July 13, 2025 2:48 AM IST
പാലാ: ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള 48-ാമത് സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം കരൂര്‍ പഞ്ചായത്തിലെ ഇടനാട്ടില് സന്തോഷ് ജോര്‍ജ് കുളങ്ങര നിര്‍വഹിച്ചു. ജീവിച്ചിരിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മനുഷ്യനെ സഹായിക്കാന്‍ ലഭിക്കുന്ന അവസരം പ്രയോജനപ്രദമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഡേവിസ് പാലാത്ത് സംഭാവന നൽകിയ സ്ഥലത്താണ് സ്നേഹദീപം പദ്ധതിപ്രകാരമുള്ള കരൂര്‍ പഞ്ചായത്തിലെ ആദ്യ സ്നേഹവീട് നിര്‍മിച്ചത്. സന്തോഷ് ജോര്‍ജ് കുളങ്ങര നേതൃത്വം നൽകുന്ന സഫാരി ചാനലാണ് ഈ വീട് നിര്‍മാണത്തിനായി നാലു ലക്ഷം രൂപ നൽകിയത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്, വൈസ് പ്രസിഡന്റ് സാജു വെട്ടത്തേട്ട്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഷീലാ ബാബു, പഞ്ചായത്ത് മെംബര്‍ പ്രിന്‍സ് കുര്യത്ത്, ഡേവിസ് പാലാത്ത്, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോര്‍ജ് പുളിങ്കാട്, സന്തോഷ് കുര്യത്ത്, ജയചന്ദ്രന് കോലത്ത്, പാട്രിക് ജോസഫ്, വിന്‍സെന്റ് ഡി പോള്‍ ഭാരവാഹികളായ തോമസ് മാത്യു ചാത്തനാട്ട്, സ്കറിയാച്ചന്‍ ആനിത്തോട്ടം, ബെന്നി കന്യാട്ടുകുന്നേല്‍, ജിന്‍സ് കുഴികുളം, സാനിച്ചന്‍ മാധവത്ത് എന്നിവര്‍ പ്രസംഗിച്ചു.