പാ​ലാ: ഏ​ഴാ​ച്ചേ​രി വ​ഴി​യു​ള്ള പ്ര​ധാ​ന സ​ര്‍​വീ​സു​ക​ളൊ​ക്കെ കെ​എ​സ്ആ​ര്‍​ടി​സി നി​ര്‍​ത്ത​ലാ​ക്കി​യി​ട്ടും ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ. സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​റ​ന്ന​തോ​ടെ ഈ ​റൂ​ട്ടി​ലെ യാ​ത്രാ​ക്ലേ​ശം വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഏ​താ​നും സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ത് യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മ​ല്ലെ​ന്ന് യാ​ത്രാ​ക്കാ​ര്‍ പ​റ​യു​ന്നു. ഇ​ട​സ​മ​യ​ങ്ങ​ളി​ല്‍ ബ​സ് സ​ര്‍​വീ​സി​ല്ല.

മു​മ്പ് ഏ​ഴാ​ച്ചേ​രി വ​ഴി രാ​വി​ലെ 7.15, 8.30, 9.20നും ​പാ​ലാ​യി​ല്‍​നി​ന്ന് രാ​മ​പു​ര​ത്തേ​ക്കും തി​രി​ച്ചും കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ രാ​വി​ലെ 11.50നും ​വൈ​കു​ന്നേ​രം മൂ​ന്നി​നും രാ​ത്രി 9.20ന് ​സ്റ്റേ സ​ര്‍​വീ​സും ഉ​ണ്ടാ​യി​രു​ന്ന​ത് കോ​വി​ഡി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ല്‍ നി​ര്‍​ത്ത​ലാ​ക്കി.

സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ മു​റ​വി​ളി കൂ​ട്ടി​യെ​ങ്കി​ലും അ​ധി​കാ​രി​ക​ളാ​രും ഗൗ​നി​ച്ചി​ല്ല. പേ​രി​ന് ര​ണ്ട് സ​ര്‍​വീ​സു​ക​ള്‍ മാ​ത്രം ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടു​ക​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി പാ​ലാ ഡി​പ്പോ അ​ധി​കാ​രി​ക​ള്‍.