അംഗം മരിച്ചാൽ പത്തു ലക്ഷം രൂപയുടെ ധനസഹായം: പദ്ധതിയുമായി അസോ. ഓഫ് ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പ്സ്
1575178
Sunday, July 13, 2025 2:47 AM IST
കോട്ടയം: അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പ്സ് കേരള അംഗങ്ങള്‍ക്കായി നടപ്പാക്കുന്ന ഒരംഗം മരണപ്പെട്ടാല്‍ 10 ദിവസത്തിനുള്ളില്‍ 10 ലക്ഷം രൂപ കുടുംബത്തിനു നല്കുന്ന ലൈഫ് ലൈന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂര്‍ വ്യാപാരഭവന് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് പി.വി. സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഗോപകുമാര്‍, വൈസ്പ്രസിഡന്റ് വി.എസ്. മീരാണ്ണന്‍, ജോയിന്റ് സെക്രട്ടറി പി.എല്‍. ജോസ്മോന്, ജില്ലാ പ്രസിഡന്റ് എ.ആര്. രാജന്, സെക്രട്ടറി സുരേഷ് ബാബു, ട്രഷറര്‍ പി.ജി. ഗിരീഷ്, എസ്. വിജയന്, ഇ.എന്‍. സിജോ, ജ്യോതി കൃഷ്ണന്, രതീഷ് പി. രാഘവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
താത്കാലിക അവശയതയ്ക്ക് ആഴ്ചതോറും നല്കുന്ന സഹായം, മരണപ്പെട്ട അംഗത്തിന്റെ കുട്ടിക്ക് വര്‍ഷം തോറും നല്കുന്ന സഹായം, മരണാനന്തര കുടുംബ സഹായ ഫണ്ട്, പെന്ഷന് എന്നിവയ്ക്കു പുറമേയാണ് പുതിയ പദ്ധതി. ഒരംഗം 2000 രൂപ ഒറ്റത്തവണയും ഓരോ മരണത്തിനും 25 രൂപ വീതവും അടയ്ക്കുന്നതാണു പദ്ധതി.