ജിഒപിഐഒ പ്രഥമ ഉമ്മന്‍ ചാണ്ടി പുരസ്കാരം ബി. രാജീവിന്
1575180
Sunday, July 13, 2025 2:47 AM IST
കോട്ടയം: ഗ്ലോബല്‍ ഓര്ഗനൈസേഷന് ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ജിഒപിഐഒ) പ്രഥമ ഉമ്മന്‍ ചാണ്ടി പുരസ്കാരവും കേരള സീനിയര്‍ ലീഡേഴ്സ് ഫോറം സംസ്ഥാനപ്രസിഡന്റും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് കോട്ടയം ജില്ലാ വൈസ് ചെയര്‍മാനുമായ ബി. രാജീവ് അര്‍ഹനായി.
50,001 രൂപ കാഷ് അവാര്‍ഡും ഫലകവും പുരസ്കാരവും അടങ്ങുന്നതാണ് അവാര്‍ഡ്. പൊതുരംഗത്തും സാംസ്കാരിക പ്രവര്‍ത്തനങ്ങളിലുമുള്ള സമഗ്ര സംഭാവനക്കാണ് അവാര്‍ഡ്. 17നു കോട്ടയത്തു ചേരുന്ന സമ്മേളനത്തില്‍ പുരസ്കാരം വിതരണം ചെയ്യുമെന്ന് ഓര്ഗനൈസേഷന് ഗ്ലോബല്‍ ചെയര്മാന് സണ്ണി കുളത്താക്കല്‍ അറിയിച്ചു.