ബസില്‍നിന്ന് വീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റ സംഭവം: ഡ്രൈവര്‍ക്കെതിരേ കേസെടുത്തു
1575194
Sunday, July 13, 2025 2:50 AM IST
കാഞ്ഞിരപ്പള്ളി: ബസില്നിന്നിറങ്ങുന്നതിനു മുന്നേ വാഹനം നീങ്ങിയതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനിക്ക് വീണു പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. സംഭവത്തില്‍ വാഴയില്‍ എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ പൊന്‍കുന്നം എലിക്കുളം പല്ലാട്ട് അര്ജുന് പി. ചന്ദ്രനെ(30)തിരേയാണ് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തത്.
കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ആനിത്തോട്ടം സ്റ്റോപ്പില്‍ നിര്‍ത്തിയ ബസിൽനിന്ന് വിദ്യാര്‍ഥിനി ഇറങ്ങുന്നതിനു മുമ്പായി ബസ് അശ്രദ്ധമായി മുന്നോട്ടെടുത്തതിനാല്‍ വിദ്യാര്‍ഥിനി ഫുട്ബോർഡില്‍നിന്നു റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയില്‍ കുട്ടിയുടെ വലതുകാലിനും കൈക്കുഴയ്ക്കും കൈവിരലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ബസ് ഡ്രൈവര്‍ക്കെതിരേ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിനും അപകടശേഷവും വാഹനം നിർത്താതെ ഓടിച്ചുപോയി എന്ന കുറ്റത്തിനുമാണ് കേസെടുത്തിട്ടുള്ളത്.