ഫാ. ആന്റണി മാന്നല മെമ്മോറിയൽ ബൈബിൾ ക്വിസ്: ചെങ്ങളം ഈസ്റ്റ് സൺഡേസ്കൂൾ ജേതാക്കൾ
1575192
Sunday, July 13, 2025 2:50 AM IST
അരുവിക്കുഴി: ലൂർദ് മാതാ പള്ളിയിൽ നടന്ന ഫാ. ആന്റണി മാന്നല മെമ്മോറിയൽ ബൈബിൾ ക്വിസ് മത്സരത്തിൽ ചെങ്ങളം ഈസ്റ്റ് സെന്റ് ആന്റണീസ് സൺഡേ സ്കൂളിലെ ആൻമരിയ ജോർജ്-ഏയ്ഞ്ചൽ മരിയ ഇമ്മാനുവൽ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
രണ്ടാം സ്ഥാനം അരുവിക്കുഴി സെന്റ് ജോസഫ് സൺഡേ സ്കൂളിലെ സനീഷ് ഫിലിപ്പ്-സെറിൻ മരിയ ടീമും മൂന്നാം സ്ഥാനം ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സൺഡേ സ്കൂളിലെ ഗ്ളാഡിസ് ജോസ്-സ്റ്റെഫി സോജി ടീമും നേടി. വിജയികൾക്ക് ക്വിസ് മാസ്റ്റർ ഫാ. ജേക്കബ് കാട്ടടി കാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു.