മൂന്നര പതിറ്റാണ്ടിനുശേഷം ഒരുവട്ടംകൂടി ഒത്തുചേർന്നു
1575786
Monday, July 14, 2025 11:54 PM IST
കുന്നോന്നി: സെന്റ് ജോസഫ് യുപി സ്കൂളിലെ 1991-92 ബാച്ചുകാർ ഓർമകൾ ഓടിക്കളിക്കുന്ന മാതൃവിദ്യാലയത്തിന്റെ തിരുമുറ്റത്ത് ഒത്തുകൂടി. പതിറ്റാണ്ടുകൾക്കു ശേഷമുള്ള കണ്ടുമുട്ടലിൽ വിശേഷങ്ങൾ പറഞ്ഞും പഴയകാല ഓർമകൾ അയവിറക്കിയും ബാല്യകാല സഹപാഠികൾ മണിക്കൂറുകൾ ചെലവഴിച്ചു.
സ്കൂൾ മാനേജർ ഫാ. മാത്യു പീടികയിൽ സംഗമം ഉദ്ഘാടനം ചെയ്തു. അനീഷ് കീച്ചേരി അധ്യക്ഷത വഹിച്ചു. മുൻ സ്കൂൾ മാനേജർ ഫാ. ജോർജ് പുതിയാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഷീനാമോൾ ജേക്കബ്, മാത്യു ഫിലിപ്പ് അറമത്ത്, ജോബി ഇളംതുരുത്തിയിൽ, മോഹൻദാസ് തുണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പൂർവ അധ്യാപകരായ സിസ്റ്റർ മേഴ്സിറ്റ, സിസ്റ്റർ അൽഫോൻസ്, സിസ്റ്റർ ആലീസ്, ഓമന സഖറിയാസ്, എ.എം. ജോസഫ് ആരംപുളിക്കൽ തുടങ്ങിവരെ ആദരിച്ചു.