ഗൈനക്കോളജി ഒബ്സ്റ്റേറ്ററിക് വിഭാഗം പ്രവർത്തനം ആരംഭിച്ചു
1438247
Monday, July 22, 2024 10:58 PM IST
മുണ്ടക്കയം: മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ നവീകരിച്ച അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഗൈനക്കോളജി ഒബ്സ്റ്റേറ്ററിക് വിഭാഗം പ്രവർത്തനം ആരംഭിച്ചു. മരിയൻ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനം വെഞ്ചരിപ്പ് നടത്തി നാടിന് സമർപ്പിച്ചു.
ലേബർ റൂം, ഗൈനക്കോളജി ഒപി, ലേബർ ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് കെയർ, നിയോനേറ്റൽ ഐസിയു എന്നിവ അടങ്ങിയ ഗൈനക്കോളജി വിഭാഗമാണ് പ്രവർത്തനം ആരംഭിച്ചത്.
വി കെയർ ഡയറക്ടർ ഫാ. റോയ് വടക്കേൽ, എംഎംടി ഡയറക്ടർ ഫാ. സോജി തോമസ് കന്നാലിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ദീപു പുത്തൻപുരയ്ക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിജു ഞള്ളിമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.