പ്രതിഭാസംഗമം
1567492
Sunday, June 15, 2025 6:44 AM IST
മണിമല: കറിക്കാട്ടൂർ സിസിഎം ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി നടത്തിയ പ്രതിഭാസംഗമം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്തിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. സണ്ണി പൊരിയത്ത് സിഎംഐ അനുഗ്രഹ പ്രഭാഷണവും മണിമല പഞ്ചായത്ത് പ്രസിഡന്റ് സിറിൾ തോമസ് മുഖ്യപ്രഭാഷണവും നടത്തി. പ്രിൻസിപ്പൽ ഡോ. ഷാജി കുര്യാക്കോസ്, ഹെഡ്മാസ്റ്റർ ഷിനോജ് ജോസഫ്, പഞ്ചായത്തംഗം മോളി മൈക്കിൾ, പിടിഎ പ്രസിഡന്റ് ഡള്ളസ് ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.