മാ​​ന്നാ​​നം: വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ലൂ​​ടെ 2047ൽ ​​വി​​ക​​സി​​ത ഭാ​​ര​​തം എ​​ന്ന ല​​ക്ഷ്യം സ്വാ​​യ​​ത്ത​​മാ​​ക്ക​​ണ​​മെ​​ന്ന് മ​​ഹാ​​രാ​​ഷ്‌​​ട്ര ഗ​​വ​​ർ​​ണ​​ർ ഡോ.​​സി.​​പി. രാ​​ധാ​​കൃ​​ഷ്ണ​​ൻ. സി​​റ്റി​​സ​​ൺ​​സ് ഫോ​​റ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മാ​​ന്നാ​​നം കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ളി​​ൽ ന​​ട​​ത്തി​​യ ‘വി​​ക​​സി​​ത് ഭാ​​ര​​ത് -2047’ സം​​വാ​​ദം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഇ​​ന്ന​​ത്തെ കു​​ട്ടി​​ക​​ൾ നാ​​ള​​ത്തെ പൗ​​ര​​ന്മാ​​രാ​​ണെ​​ന്ന തി​​രി​​ച്ച​​റി​​വോ​​ടെ കു​​ഞ്ഞു​​ങ്ങ​​ളെ രാ​​ജ്യ​​ത്തി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​നും പു​​രോ​​ഗ​​തി​​ക്കും ഉ​​ത​​കും​​വി​​ധം ഉ​​ത്ത​​മ​​പൗ​​ര​​ന്മാ​​രാ​​യി വ​​ള​​ർ​​ത്തി​​യെ​​ടു​​ക്ക​​ണം. അ​​ധ്യാ​​പ​​ക​​രി​​ലൂ​​ടെ കു​​ഞ്ഞു​​ങ്ങ​​ൾ സ്വ​​രാ​​ജ്യ​​ത്തി​​ന്‍റെ മൂ​​ല്യ​​ങ്ങ​​ളും ല​​ക്ഷ്യ​​ങ്ങ​​ളും തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്ന് ഗ​​വ​​ർ​​ണ​​ർ പ​​റ​​ഞ്ഞു.

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി മു​​ൻ വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ് മോ​​ഡ​​റേ​​റ്റ​​റാ​​യി. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ. മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, സി​​റ്റി​​സ​​ൺ​​സ് ഫോ​​റം ഓ​​ർ​​ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി​​യും ദ​​ർ​​ശ​​ന ക​​ൾ​​ച്ച​​റ​​ൽ സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഫാ. ​​എ​​മി​​ൽ പു​​ള്ളി​​ക്കാ​​ട്ടി​​ൽ, സി​​റ്റി​​സ​​ൺ​​സ് ഫോ​​റം സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ലും കെ​​ഇ സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ലു​​മാ​​യ റ​​വ.​​ഡോ. ജ​​യിം​​സ് മു​​ല്ല​​ശേ​​രി സി​​എം​​ഐ, സി​​റ്റി​​സ​​ൺ​​സ് ഫോ​​റം പ്രോ​​ഗ്രാം കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ മാ​​ത്യു കൊ​​ല്ല​​മ​​ല​​ക്ക​​രോ​​ട്ട് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.