സാനിട്ടേഷന്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
1567574
Sunday, June 15, 2025 11:48 PM IST
പാദുവ: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ് മോന് മുണ്ടയ്ക്കല്‍ അനുവദിച്ച അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് അകലക്കുന്നം പഞ്ചായത്തിലെ പാദുവ സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സാനിട്ടേഷന്‍ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു.
ജോസ്മോന് മുണ്ടയ്ക്കല്‍ സാനിട്ടേഷൻ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. തോമസ് ഓലായത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബര്‍ മാത്തുക്കുട്ടി കൈമരപ്ലാക്കല്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പൗളിന്, മാത്യു ജോസഫ് കരിപ്പാമറ്റം, തങ്കച്ചന് കടുപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.