ച​​ങ്ങ​​നാ​​ശേ​​രി: അ​​സം​​പ്ഷ​​ന്‍ ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജി​​ല്‍ വി​​വി​​ധ യു​​ജി, പി​​ജി കോ​​ഴ്‌​​സു​​ക​​ള്‍ പാ​​സാ​​യ വി​​ദ്യാ​​ര്‍ഥി​​നി​​ക​​ള്‍ക്ക് ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങ് ഇ​​ന്നു രാ​​വി​​ലെ പ​​ത്തി​​നു ന​​ട​​ക്കും. കോ​​ള​​ജ് ഇ​​ന്‍ഡോ​​ര്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ മോ​​ണ്‍. ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഹ​​യ​​ര്‍ എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍ പ്രി​​ന്‍സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​ശ​​ര്‍മി​​ള മേ​​രി ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

പൂ​​ര്‍വ വി​​ദ്യാ​​ര്‍ഥി​​നി​​യും 2024ലെ ​​സി​​വി​​ല്‍ സ​​ര്‍വീ​​സ് 569-ാം റാ​​ങ്ക് ജേ​​താ​​വു​​മാ​​യ വി. ​​ഹേ​​മ​​യെ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ദ​​രി​​ക്കും. ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ മു​​ഖ്യാ​​തി​​ഥി ആ​​യി​​രി​​ക്കും. പ്രി​​ന്‍സി​​പ്പ​​ല്‍ ഡോ. ​​റാ​​ണി മ​​രി​​യ തോ​​മ​​സ്, വൈ​​സ് പ്രി​​ന്‍സി​​പ്പ​​ല്‍ ഡോ. ​​ജി​​സി മാ​​ത്യു, വി​​ദ്യാ​​ര്‍ഥി പ്ര​​തി​​നി​​ധി ഷൈ​​ന്‍ മ​​രി​​യ ഷാ​​ജി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.