ച​ങ്ങ​നാ​ശേ​രി: പെ​രു​മ്പ​ന​ച്ചി​യി​ല്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യു​ള്ള ഓ​ട നി​ര്‍മാ​ണം വാ​ഹ​ന​ങ്ങ​ള്‍ക്കും കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര്‍ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. വാ​ഴൂ​ര്‍ റോ​ഡി​ലെ പെ​രു​മ്പ​ന​ച്ചി മു​ത​ല്‍ പൂ​വ​ത്തും​മൂ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ഓ​ട​നി​ര്‍മാ​ണം ന​ട​ക്കു​ന്ന​ത്.

ഓ​ട നി​ര്‍മാ​ണ​ത്തി​നാ​യു​ള്ള മെ​റ്റി​ല്‍ക്കൂ​ന​ക​ള്‍ തി​ര​ക്കേ​റി​യ റോ​ഡി​ന്‍റെ വ​ശ​ത്ത് അ​ല​ക്ഷ്യ​മാ​യി നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണ​മാ​കു​ന്ന​ത്. രാ​ത്രി വാ​ഹ​ന​ങ്ങ​ള്‍ ഇ​തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി അ​പ​ക​ട​ത്തി​ല്‍പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം ക​ന​ത്ത മ​ഴ​യ​ത്ത് ബൈ​ക്കി​ല്‍ ഇ​തു വ​ഴി​യെ​ത്തി​യ ദ​മ്പ​തി​ക​ള്‍ റോ​ഡ​രി​കി​ല്‍ വ​ച്ചി​രു​ന്ന വീ​പ്പ​യി​ല്‍ ത​ട്ടി മ​റി​ഞ്ഞു വീ​ണു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ര​ക്ഷി​ച്ച​ത്.

വ​ഴി​വി​ള​ക്കു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ സ്ഥ​ല പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍ വ​ന്നാ​ല്‍ ഓ​ട​യി​ലേ​ക്ക് വീ​ഴും. യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്കാ​യി റി​ഫ്‌​ള​ക്ട​ര്‍ ടേ​പ്പു​ക​ളോ, റി​ബ​ണോ, ബോ​ര്‍ഡു​ക​ളോ ഒ​ന്നും സ്ഥാ​പി​ച്ചി​ട്ടി​ല്ല.