കത്തോലിക്ക കോൺഗ്രസ് അതിരമ്പുഴ ഫൊറോന സമ്മേളനം
1567819
Monday, June 16, 2025 7:18 AM IST
അതിരമ്പുഴ: കത്തോലിക്ക കോൺഗ്രസ് അതിരമ്പുഴ ഫൊറോന സമ്മേളനം നടത്തി. പ്രസിഡന്റ് ജോയി പാറപ്പുറത്ത് അധ്യക്ഷത വഹിച്ച സമ്മേളനം അതിരമ്പുഴ ഫൊറോന വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെപ്പറ്റി പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് ബെഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കുകയും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്യണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഫാ. ജോസഫ് ആലുങ്കൽ ആമുഖ സന്ദേശം നൽകി. ഫാ. ടോണി മണക്കുന്നേൽ, സെബാസ്റ്റ്യൻ പുല്ലാട്ടുകാല, അഡ്വ. പി.പി. ജോസഫ്, ബിജോ തുളിശേരിൽ, റോബിൻ ജോസഫ് ആലഞ്ചേരി മാനാട്ട്, സൂസൻ വർഗീസ് മാത്തശേരി, ജോയി കാരിക്കൊമ്പിൽ എന്നിവർ പ്രസംഗിച്ചു.
അതിരമ്പുഴ പള്ളിയിൽനിന്നു കൊടിനാട്ടുംകുന്ന് പള്ളിയിലേക്കു സ്ഥലം മാറിപ്പോകുന്ന റവ.ഡോ. ജോസഫ് മുണ്ടകത്തിലിന് സമ്മേളനത്തിൽ യാത്രയയപ്പ് നൽകി.