കോ​ട്ട​യം: ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​രോ​ടു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രേയു​ള്ള ബോ​ധ​വ​ത്കര​ണ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സി​എം​എ​സ് കോ​ള​ജി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എം. മാ​ത്യു നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന വ​യോ​ജ​ന ക​മ്മീ​ഷ​ന്‍ രൂ​പീ​ക​ര​ണം ഉ​ള്‍​പ്പെടെ വി​വി​ധ ചു​വ​ടു​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടുവ​യ്ക്കു​ന്ന​ത്. യു​വ​ജ​ന​ങ്ങ​ളു​ടെ ക​രു​ത​ലോ​ടെ​യു​ള്ള ഇ​ട​പെ​ട​ലും വ​യോ​ജ​ന സം​ര​ക്ഷ​ണ​ത്തി​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് പി.​എം. മാ​ത്യു പ​റ​ഞ്ഞു.

സം​സ്ഥാ​ന വ​യോ​ജ​ന കൗ​ണ്‍​സി​ല്‍ അം​ഗം തോ​മ​സ് പോ​ത്ത​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍ വ​യോ​ജ​ന സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വി.​പി. സു​നി​ല്‍​കു​മാ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ പി. ​പ്ര​ദീ​പ്, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എം.​വി. സ​ഞ്ജ​യ​ന്‍, എ​സ്‌​സി​എ​ഫ്ഡ​ബ്ല്യു​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.വി.​ മോ​ഹ​ന്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യോ​ടൊ​പ്പം സി​എം​എ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ഫ്‌​ളാ​ഷ് മോ​ബും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.